“ കപടലോകത്തൊരു ആത്മാർത്ഥഹൃദയം ഉണ്ടായതാണ് എൻ പരാജയം “
~~~~~Mystic Life~~~~~~
All through the life we have: different perception, different attitudes, different thoughts, different lifestyle, but there are times when we see the same across all, which can either be coincidence or can be due to the word called "Fate". I would rather love to say that the life is "mystic " PS: The blog entails creative writing which may/mayn't make sense for experts in literature, kindly ignore
Tuesday, November 12, 2024
Tuesday, October 22, 2024
Friday, June 17, 2022
പുനർജന്മം
തണുവാർന്ന മഞ്ഞുമാറി ചിറകുവിരിച്ചിറങ്ങുന്ന ഉദയകിരണന്റെ രശ്മികള്‍
മണ്ണില്‍ പുനർജന്മത്തിന് കളമെഴുതുമ്പോള്‍
സന്തോഷത്തിന്റെ , സാന്ത്വനങ്ങളുടെ,നൊമ്പരങ്ങളുടെ മായാജാലങ്ങളിൽ
ഇന്നലെകൾ നഷ്ടപ്പെട്ട് ചിതയൊടുങ്ങിയ മനസ്സിനെ തിരികെവിളിക്കുമ്പോൾ
ആ മനോവ്യഥ വിട്ടു ഊർജ ശരീരത്തെ ആത്മാവ് പ്രാപിക്കുമ്പോൾ
ഇമ്മയറ്റു മറയും നേരം ഓർത്തെടുക്കാൻ പറ്റിയ മുഖങ്ങളെല്ലാം
കണ്ണാടി ചില്ലു ജാലകങ്ങളിലൂടെ ചിരിക്കുന്നു
Sunday, May 29, 2022
എന്റെ പച്ച പേരയ്ക്ക
“പച്ച പേരയ്ക പറിക്കാൻ കേറിയ ഞാൻ കണ്ട പുഞ്ചിരി നിന്റേതല്ലേ എന്റെ പഞ്ചാരപൈങ്കിളി
കരിവണ്ടു കടി കിട്ടി കമന്നു കിടന്നു ഞാൻ പറിച്ചു….കരിയാത്ത പേരയ്ക്ക നീ കണ് ചിമ്മും നേരം
“എന്റെ പഞ്ചാരപൈങ്കിളി പഞ്ചാരപൈങ്കിളി “
ഇതൾ ഇറുക്കാതെ ഇറിഞ്ഞിടും ഞാൻ ഇന്റെ പാവാടയിൽ പേരയ്ക്ക…
ഇലഞ്ഞി പഴം ഇക്കിളി കൂട്ടും പോലെ ഈ മഴയത്തു…
നിന്റെ കണ്ണ് നനഞ്ഞത് ഉപ്പു നുണയഞ്ഞ പേരയ്ക ചുണ്ടിൽ നുകരന്നപ്പോ …
അതോ നിലവിളിച്ചു നിലം പൂണ്ട ഞാൻ നോക്കിയപ്പോളൊ …
“എന്റെ പഞ്ചാരപൈങ്കിളി പഞ്ചാരപൈങ്കിളി “
Thursday, February 17, 2022
സഹധർമ്മിണി - 19 july 2020
നീയാണോമലേ അരുണിമ മിഴികളിൽ
താരാട്ടാമെൻഅകക്കാമ്പിലെ കസ്തുരിയോടെ
അരികിലെ ശ്രുതിയിൽ മമ ജീവനായിപുണരാമെൻ ഉയിരിലെ ഭാസുരിയോടെ
നിലാവിൽ ചന്ദ്രിക വിരിയും കുളക്കടവിൽ
വരുണൻറെ ലാസ്യ വിരുന്നോ ഈ സ്നേഹവലയം
ആർദ്രചന്ദ്രനാം എന്നെ പൂർണനാക്കുമെൻ
കാലചക്ര കാമുകിയാം എൻ രോഹിണി നൂറായിരം പൂര്ണചന്ദ്രാശംസ
Thursday, February 10, 2022
Tuesday, November 23, 2021
നീലരാഗം
"നിറമണിയും നീലവാനിൽ നികുഞ്ജത്തിൽ നീയോ
നീലിമ നിറയും പുഴയിൽ നിൻ നിഴലിന് കൂട്ടായി ഞാനോ
നിന നാഭിയിൽ തഴുകുമാ നിമിഷം നീലക്കുറിഞ്ഞി പൂക്കുമോ
നീലനക്ഷത്ര തിളക്കം നെഞ്ചിനുള്ളിൽ നിറയുമോ
നിശീഥിനിയുടെ നൊമ്പരത്തിൽ നീ പാടുമോ
നിലാവിന്റെ പ്രിയരാഗം ഞാൻ നുകരുമോ"