Wednesday, June 4, 2025

കഥ....

കറുത്തിരുണ്ട മേഘങ്ങളേ നോക്കുമ്പോൾ പേടിയാവുന്ന  അവനു തണലായി അവളുടെ പൂച്ചകണ്ണുള്ള മിഴി മാത്രമേ ഉണ്ടാവാറുള്ളു . 

തിരമാലകൾ സ്വയം മതിമറന്നു കരയോടടുക്കുമ്പോൾ ആ ഓല പാകിയ കുടിലുകൾ വയറുകുലുക്കി ചിരിക്കും.  

കറുത്ത ചന്ദ്രനെ സമൂഹം വെറുക്കുമ്പോൾ അവൻ സ്വപ്നം കണ്ടിരുന്നത് ചന്ദ്രനെ  മൂടിയ കാർമേഘങ്ങളെ ആയിരുന്നു.

അമ്മയ്ക്കും അച്ഛനും ചിരട്ടക്കരി തറയിൽ കുരുത്ത കറുത്ത മുത്ത്. 

കാർത്തു മുത്തശ്ശി കാർക്കിത്തുപ്പി തുടച്ച കമ്പിളി ഇക്കിളിയാകുമ്പോൾ.

കാതിനു കഥ പറയുന്നത്  ഒരു കാതം തുള്ളി ഇരമ്പുന്നതു കടൽ