നനവാർന്ന മിഴികൾ ചക്രവാള സൂര്യരശ്മിയെ കാണുമ്പോൾ
കൊലുസണിഞ്ഞ നഗ്ന പാദങ്ങൾ തിരമാല തലോടുമ്പോൾ
മൃദുമന്ദഹാസം നിറഞ്ഞ മുഖം എനിലുടക്കുമ്പോൾ
നീയറിയാതെ ഞാൻ നിന്നെ അറിയുമ്പോൾ
ഞാൻ അറിയാതെ എന്നുള്ളം മന്ത്രിക്കും
നഷ്ടറിതുവിനെ പ്രണയിച്ച കാമുകിയായ മഴയിൽ
മന്ദമാരുതൻറെ തലോടൽ ഏൽക്കുന്ന മായികമോഹിനി നീ എത്ര സുന്ദരി