Friday, June 17, 2022

പുനർജന്മം

തണുവാർന്ന മഞ്ഞുമാറി  ചിറകുവിരിച്ചിറങ്ങുന്ന  ഉദയകിരണന്റെ രശ്മികള്‍ 

മണ്ണില്‍ പുനർജന്മത്തിന് കളമെഴുതുമ്പോള്‍ 

സന്തോഷത്തിന്റെ , സാന്ത്വനങ്ങളുടെ,നൊമ്പരങ്ങളുടെ  മായാജാലങ്ങളിൽ

ഇന്നലെകൾ നഷ്ടപ്പെട്ട് ചിതയൊടുങ്ങിയ മനസ്സിനെ തിരികെവിളിക്കുമ്പോൾ 

ആ മനോവ്യഥ വിട്ടു ഊർജ ശരീരത്തെ ആത്മാവ് പ്രാപിക്കുമ്പോൾ 

ഇമ്മയറ്റു മറയും നേരം ഓർത്തെടുക്കാൻ പറ്റിയ മുഖങ്ങളെല്ലാം 

കണ്ണാടി ചില്ലു ജാലകങ്ങളിലൂടെ ചിരിക്കുന്നു 



Sunday, May 29, 2022

എന്റെ പച്ച പേരയ്ക്ക

“പച്ച പേരയ്ക പറിക്കാൻ കേറിയ ഞാൻ കണ്ട പുഞ്ചിരി നിന്റേതല്ലേ എന്റെ പഞ്ചാരപൈങ്കിളി 

കരിവണ്ടു കടി കിട്ടി  കമന്നു കിടന്നു ഞാൻ പറിച്ചു….കരിയാത്ത പേരയ്ക്ക നീ കണ് ചിമ്മും നേരം 

“എന്റെ പഞ്ചാരപൈങ്കിളി പഞ്ചാരപൈങ്കിളി “

ഇതൾ ഇറുക്കാതെ ഇറിഞ്ഞിടും ഞാൻ ഇന്റെ പാവാടയിൽ പേരയ്ക്ക…

ഇലഞ്ഞി പഴം ഇക്കിളി   കൂട്ടും പോലെ ഈ മഴയത്തു… 

നിന്റെ കണ്ണ്  നനഞ്ഞത് ഉപ്പു നുണയഞ്ഞ പേരയ്ക ചുണ്ടിൽ നുകരന്നപ്പോ …

അതോ നിലവിളിച്ചു നിലം പൂണ്ട ഞാൻ നോക്കിയപ്പോളൊ …

“എന്റെ പഞ്ചാരപൈങ്കിളി പഞ്ചാരപൈങ്കിളി “


Thursday, February 17, 2022

സഹധർമ്മിണി - 19 july 2020

നീയാണോമലേ അരുണിമ മിഴികളിൽ

താരാട്ടാമെൻഅകക്കാമ്പിലെ കസ്തുരിയോടെ

അരികിലെ ശ്രുതിയിൽ മമ ജീവനായി

പുണരാമെൻ ഉയിരിലെ ഭാസുരിയോടെ

നിലാവിൽ ചന്ദ്രിക വിരിയും കുളക്കടവിൽ

വരുണൻറെ ലാസ്യ വിരുന്നോ ഈ സ്നേഹവലയം

ആർദ്രചന്ദ്രനാം എന്നെ പൂർണനാക്കുമെൻ

കാലചക്ര കാമുകിയാം എൻ രോഹിണി നൂറായിരം പൂര്ണചന്ദ്രാശംസ




Thursday, February 10, 2022

 നനവാർന്ന മിഴികൾ ചക്രവാള സൂര്യരശ്‌മിയെ കാണുമ്പോൾ 

കൊലുസണിഞ്ഞ നഗ്ന പാദങ്ങൾ തിരമാല തലോടുമ്പോൾ 

മൃദുമന്ദഹാസം നിറഞ്ഞ മുഖം എനിലുടക്കുമ്പോൾ 

നീയറിയാതെ ഞാൻ നിന്നെ അറിയുമ്പോൾ 

ഞാൻ അറിയാതെ എന്നുള്ളം മന്ത്രിക്കും 

നഷ്ടറിതുവിനെ  പ്രണയിച്ച കാമുകിയായ മഴയിൽ 

മന്ദമാരുതൻറെ തലോടൽ ഏൽക്കുന്ന മായികമോഹിനി നീ എത്ര സുന്ദരി